താനെടുത്ത ചിത്രം  തന്റെ അനുവാദമില്ലാതെ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; 1.14കോടി രൂപ നഷ്ടപരിഹാരം തരണം;  ജെന്നിഫർ ലോപ്പസിന് എതിരെ  ഫോട്ടോഗ്രാഫർ

നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസിനെതിരെ നിയമ നടപടിയുമായി ന്യൂയോർക്ക് സിറ്റി ഫോട്ടോഗ്രാഫർ.

താനെടുത്ത ജെന്നിഫർ ലോപ്പസിന്റെ ചിത്രം തന്റെ അനുവാദമില്ലാതെ അവർ ഇൻസ്റ്റയിൽ പങ്കുവെച്ചതിനെതിരെയാണ് നിയമ നടപടി.
ജെന്നിഫറും അവരുടെ പ്രൊഡക്ഷൻ കമ്പനിയായ ന്യൂയോറിക്കൻ പ്രൊഡക്ഷൻസും അവരുടെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നതിനായി താനെടുത്ത ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഉപയോഗിച്ചു എന്നാണ് ഫോട്ടോഗ്രാഫർ സ്റ്റീവ് സാൻഡ്സിന്റെ ആരോപണം എന്ന് ഇ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

2017 ജൂൺ 23-നാണ് ലോപ്പസ് ഈ ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഇതുവരെ 650,000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.