കോവിഡ് പ്രതിരോധത്തിന് തുക സമാഹരിക്കാന്‍ നഗ്നചിത്രം ലേലം ചെയ്യാന്‍ ജെന്നിഫര്‍ ആനിസ്റ്റണ്‍

Advertisement

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലത്തിന് വെച്ച് അമേരിക്കന്‍ താരം ജെന്നിഫര്‍ ആനിസ്റ്റണ്‍. തന്റെ 25-ാം വയസില്‍ ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് ആനിസ്റ്റണ്‍ ചിത്രം ലേലം ചെയ്യുന്നത്.

ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്‌സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ആനിസ്റ്റണ്‍ പോസ്റ്റ് ചെയ്തു. മാര്‍ക്ക് സെലിഗര്‍ പകര്‍ത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാര്‍ഡോ ഡി കാപ്രിയോ, ഓപ്ര വിന്‍ഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

‘ദ ഗുഡ് ഗേള്‍’, ‘ഓഫീസ് സ്‌പേസ്’, ‘ദ ബ്രേക്ക് അപ്പ്’, ‘ബ്രൂസ് ഓള്‍മൈറ്റി’, ‘ഡംപ്ലിന്‍’ എന്നിവയാണ് ജെന്നിഫര്‍ ആനിസ്റ്റണിന്റെ ഹിറ്റ് ചിത്രങ്ങള്‍.