നടനും റസിലിംഗ് താരവുമായ 'ദി റോക്ക്' വിവാഹിതനായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം- വൈറല്‍

ഹോളിവുഡ് നടനും റസിലിംഗ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സന്‍ (ദി റോക്ക്) വിവാഹിതനായി. കാമുകിയും തന്റെ രണ്ടു മക്കളുടെ അമ്മയുമായ ലോറെയ്ന്‍ ഹാഷിയാനെയാണ് റോക്ക് വിവാഹം ചെയ്തത്. ഹവായ് ദ്വീപില്‍ വെച്ചായിരുന്നു മിന്നുകെട്ട്.

റോക്ക് തന്നെയാണ് വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 18- നായിരുന്നു വിവാഹം. 2006- ലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ആദ്യഭാര്യയുമായുള്ള ബന്ധം റോക്ക് വേര്‍പെടുത്തിയിട്ടില്ലായിരുന്നു. ഈ ബന്ധത്തില്‍ 18 വയസ്സുള്ള ഒരു മകളുണ്ട്.

https://www.instagram.com/p/B1V5m7WFfUy/?utm_source=ig_web_copy_link

ഡാനി ഗ്രേസിയ ആണ് റോക്കിന്റെ മുന്‍ ഭാര്യ. 1997-ല്‍ വിവാഹിതരായ ഇരുവരും 2007-ല്‍ വിവാഹമോചിതരായി. റോക്കിന് 47- ഉം ലോറെയ്ന് 34- ഉം ആണ് പ്രായം.