'ബ്ലാക്ക് പാന്തർ' താരം ക്യാരി ബെര്‍നന്‍സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

ബ്ലാക്ക് പാന്തറിലൂടെ പ്രശസ്തയായ ക്യാരി ബെര്‍നന്‍സിന് വാഹനാപകടത്തിൽ പരിക്ക്. മാൻഹട്ടനിലെ ഒരു റസ്റ്റോറന്റിൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന കാർ താരത്തെ ഇടിക്കുകയായിരുന്നു.

ക്യാരി ബെര്‍നന്‍സിന്റെ തലയ്ക്കും താടിയെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. താരത്തിന് പുറമെ റസ്റ്റോറന്റിൽ ഉണ്ടായിരുന്ന ഒൻപത് പേർക്കും പരിക്കേറ്റിട്ടുണ്ട്.

ഉടൻ തന്നെ പോലീസ് എത്തി കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ക്യാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുറത്തു പോകാറുള്ള വേളയിൽ ക്യാരി കുഞ്ഞിനെ കൊണ്ടുപോകുന്നത് പതിവാണ്.

എന്നാൽ അന്നേ ദിവസം കുഞ്ഞ് കൂടെയുണ്ടായിരുന്നില്ല. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്