നസ്‌റിയയ്‌ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പ്; ഒടുവില്‍ തുറന്നുപറഞ്ഞ് ദുല്‍ഖര്‍

 

ഗോസിപ്പ് കോളങ്ങളില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പേര് അധികം കടന്നുവന്നിട്ടില്ല. എന്നാല്‍ ഒരിക്കല്‍ വന്ന ഒരു ചെറിയ ഗോസിപ്പിനെക്കുറിച്ച് ഇന്ത്യഗ്ലിഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ , തന്നെ ഏറ്റവും അധികം ചിരിപ്പിച്ച ഒരു ഗോസിപ്പിനെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്. അത് നസ്റിയയ്ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പ് ആയിരുന്നുവത്രെ.

വായിമൂടി പേസുവോം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് നസ്റിയയ്ക്കൊപ്പം ചേര്‍ത്ത് ഗോസിപ്പ് വന്നത്. എനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു അത്. സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്. നസ്റിയയും അവരുടെ കുടുംബവും വരെ ഈ ഗോസിപ്പ് കണ്ട് ചിരിച്ചു എന്നാണ് ദുല്‍ഖര്‍ പറയുന്നത്

ഇതുകൂടാതെ തനിക്കൊപ്പം അഭിനയിച്ച പ്രശസ്തരായ നടിമാരെക്കുറിച്ചും ദുല്‍ഖര്‍ മനസ്സുതുറന്നു. കലി എന്ന ചിത്രത്തിലാണ് ദുല്‍ഖറും സായി പല്ലവിയും ഒന്നിച്ച് അഭിനയിച്ചത്. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു എനര്‍ജി ഉള്ള നടിയാണ് സായി പല്ലവി. ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്ന നടിയല്ല, വളരെ സ്പൊണ്ടേനിയസ് ആണ് പല്ലവി. വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്- ദുല്‍ഖര്‍ പറഞ്ഞു

 

നിത്യ മേനോനുമായി എപ്പോഴും വഴക്കിടുന്ന കാര്യം, അവള്‍ കഴിക്കുന്ന ഡസേട്ടിനെ ചൊല്ലിയാണ്. നമ്മള്‍ അഭിനേതാക്കളാണ്.. ഇങ്ങനെ ഡസേട്ട് കഴിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറയും. എവിടെ പോയാലും നിത്യ ആദ്യം നോക്കുന്നത് അവിടെയുള്ള ഡസേട്ട് ആണ്. എനിക്ക് എപ്പോഴും ഡയറ്റില്‍ ഭയങ്കര ശ്രദ്ധയാണ്. നിത്യ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യം ഇതാണ് എന്ന് ദുല്‍ഖര്‍ പറഞ്ഞു

 

ഒരുപാട് ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള നടിയാണ് പാര്‍വ്വതി. ചെയ്യുന്ന വേഷങ്ങള്‍ കൃത്യമായി പഠിച്ച് ചെയ്യും എന്ന് ദുല്‍ഖര്‍ പറയുന്നു. ചാര്‍ലി, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രത്തിലാണ് പാര്‍വ്വതിയും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചത്.