യോദ്ധ 2 വരുമോ; ആരാധകര്‍ക്ക് സംഗീത് ശിവന്റെ ഉത്തരം

മലയാളികള്‍ വീണ്ടും വീണ്ടും കാണുവാന്‍ ആഗ്രഹിക്കുന്ന സിനിമകളില്‍ ഒന്നാണ് 1992- ല്‍ റിലീസായ യോദ്ധ. യോദ്ധ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സംഗീത് ശിവന്‍ പ്രിയപ്പെട്ട സംവിധായകനായി മാറി. ഇപ്പോഴിതാ യോദ്ധയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ മനസ്സ് തുറക്കുകയാണ് സംഗീത് ശിവന്‍.

യോദ്ധ ഇത്രവലിയ വിജയമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതിനൊരു രണ്ടാം ഭാഗം ആലോചിച്ചെഴുതിയാല്‍ ആ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടും അതിനാല്‍ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും യോദ്ധ 2 ചെയ്യും. യോദ്ധ 2 മാത്രം ആലോചിച്ചാല്‍ മറ്റൊന്നും നടക്കില്ല എന്നും കൗമുദി ടി.വിയുടെ സിനിമ കൊട്ടകയില്‍ സംഗീത് ശിവന്‍ പറയുന്നു.

മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടിലെത്തിയ യോദ്ധ നല്ലൊരു കോമഡി എന്റര്‍ടെയിനറായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസിലുള്ള മികച്ച സിനിമകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം യോദ്ധയ്ക്ക് തന്നെയായിരിക്കും. അഭിനയവും അവതരണവും നല്ലൊരു തിരക്കഥയും സിനിമയുടെ വിജയത്തിന് പിന്നിലെ അടിത്തറയായി മാറിയിരുന്നു.