'വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുമ്പോള്‍'; വൈശാഖ് ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും, ഫസ്റ്റ്‌ലുക്ക്

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘നൈറ്റ് ഡ്രൈവ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച ത്രില്ലര്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം, എഡിറ്റിങ് സുനില്‍ എസ്. പിള്ളൈ. സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം ഷാജി നടുവില്‍.

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്.
മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍.

Read more