യക്ഷിയുണ്ടായിരുന്നെങ്കില്‍ പതിനാല് വര്‍ഷം മുമ്പ് മരിച്ച മയൂരി എന്റെ റൂമില്‍ വരുമായിരുന്നില്ലേ: വിനയന്‍

“ആകാശഗംഗ” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ “ആകാശഗംഗ 2″വും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ആകാശഗംഗയില്‍ യക്ഷിയായി എത്തിയ മയൂരിയെയും പുതിയ ചിത്രത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് റിക്രീയേറ്റ് ചെയ്യുന്നുണ്ട്.

കോമഡി ഹൊറര്‍ ചിത്രമായാണ് ആകാശഗംഗ 2 ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് യക്ഷിയില്‍ വിശ്വാസമില്ലെന്നാണ് സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തുന്നത്. യക്ഷിയുണ്ടായിരുന്നെങ്കില്‍ ഈ ചിത്രത്തിന്റെ കഥയെഴുതുമ്പോള്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയ മയൂരി എന്റെ റൂമില്‍ വരുമായിരുന്നല്ലോ എന്നാണ് വിനയന്‍ പറയുന്നത്.

യക്ഷിയില്‍ വിശ്വാസമില്ലെങ്കിലും ഒറ്റക്ക് ഒരു മുറിയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത് എന്തെങ്കിലും സബ്ദം കേള്‍ക്കുമ്പോള്‍ അത് യക്ഷിയാണെന്ന് തോന്നാറുണ്ടെന്നും ഇത് രണ്ടും കൂടി എങ്ങനെ തോന്നുവെന്ന് ചോദിച്ചാല്‍ അറിയില്ലെന്നും വിനയന്‍ പറഞ്ഞു. മുത്തശ്ശി കുട്ടിക്കാലത്ത് പറഞ്ഞ് തന്ന യക്ഷിക്കഥയാണ് ആകാശഗംഗ എടുക്കാന്‍ പ്രേരണയായതെന്നും വിനയന്‍ വ്യക്തമാക്കി.