ചാകാതിരിക്കാനെങ്കിലും പാടെടീ നീയേ’; ചെല്ലാനം നിവാസികള്‍ക്കായി പാടി വിനയ് ഫോര്‍ട്ട്

കടല്‍ ക്ഷോഭം കാരണം ചെല്ലാനം കണ്ണമാലി നിവാസികള്‍  കാലങ്ങളായി  ദുരിതത്തിലാണ്. ഇപ്പോഴിതാ അവർക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ വിനയ് ഫോര്‍ട്ട് രംഗത്ത് വന്നിരിക്കുകയാണ് .

ഒരു നാടന്‍ പാട്ട് പാടിയാണ് താരം ചെല്ലാനത്തെ ജനങ്ങള്‍ക്കൊപ്പമെന്ന് അറിയിച്ചിരിക്കുന്നത്.  ചെല്ലാനം നിവാസികളുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ചലിപ്പിക്കാനാണ് വിനയ് ഫോര്‍ട്ട് ഇത്തരമൊരു വീഡിയോ പങ്കുവെച്ചത്.

നിരവധി പേരാണ് നടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കമന്റ് ബോക്‌സില്‍ പാട്ടിനെ പ്രശംസിച്ചും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഇതിന് മുമ്പും നിരവധി താരങ്ങള്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് പിന്തുണയും സഹായവുമായി രംഗത്തെത്തിയിരുന്നു.