'എന്റെ അപ്പനെ തല്ലിത്തരിപ്പണമാക്കുന്ന പെങ്ങള്‍' മൃഗീയമായ സ്വഭാവവൈകല്യം ; നിമിഷയുടെ വീഡിയോ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

മാലിക് എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷം ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ അനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട്.ഡേവിഡിന്റെയും റോസ്ലിന്റെയും അപ്പനായി അഭിനയിച്ച നടനും നിമിഷ സജയനും തമ്മിലുള്ള വീഡിയോയാണ് വിനയ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഡേവിഡിന്റെ അപ്പനെ നിമിഷ ഇടിക്കുന്നത് വീഡിയോയില്‍ കാണാം.

എന്റെ അപ്പനെ തല്ലിതരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം എന്ന് പറഞ്ഞുകൊണ്ടാണ് വിനയ് ഫോര്‍ട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ വിനയ് പങ്കുവെച്ചിരുന്നു.

ഡേവിഡിന്റെ കുടുംബം ഡാന്‍സ് കളിക്കുന്ന വീഡിയോയായിരുന്നു അത്. നിമിഷയെയും വിനയ്യെയും കൂടാതെ മാല പാര്‍വതിയും ചിത്രത്തില്‍ അപ്പന്‍ കഥാപാത്രത്തെ ചെയ്ത നടനും ഡാന്‍സ് വീഡിയോയിലുണ്ട്. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ വണ്‍,ടു,ത്രീ എന്ന് പറഞ്ഞാണ് നാല് പേരും ചുവടുവെക്കുന്നത്.