ഒ.ടി.ടിയില്‍ സിനിമ നല്‍കിയാല്‍ സംഭവിക്കുന്നത് വന്‍ദുരന്തം, ഇന്‍ഡസ്ട്രിയെ മുടിക്കാന്‍ ചില താരങ്ങളും ശ്രമിക്കുന്നു: വിജയകുമാര്‍

ഒടിടിയില്‍ സിനിമ കൊടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഒടിടിയില്‍ സിനിമ കൊടുത്താല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടിടിയില്‍ സിനിമ നല്‍കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതില്‍ ചില താരങ്ങളും കൂട്ട് നില്‍ക്കുന്നുണ്ട് എന്നും വിജയകുമാര്‍ ആരോപിച്ചു. ഫിലിം ചേംബറിന്റെ നിര്‍ണ്ണായക യോഗത്തിലായിരുന്നു വിജയകുമാറിന്റെ ഈ പ്രസ്താവന.

”ഒടിടിയില്‍ സിനിമ കൊടുക്കുന്നതിനെ എതിര്‍ക്കുന്നു. ഒടിടിയില്‍ സിനിമ കൊടുത്താല്‍ വന്‍ ദുരന്തം ഉണ്ടാകും . ഒടിടിയില്‍ സിനിമ നല്‍കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിനു ചില താരങ്ങളും മുന്നില്‍ നില്‍ക്കുന്നു.

അതുകൊണ്ട് ഒടിടി സിനിമയ്ക്ക് ഒരു പ്ലാറ്റ്‌ഫോമും തിയേറ്റര്‍ റിലീസ് സിനിമകള്‍ക്ക് മറ്റൊരു പ്ലാറ്റ്‌ഫോമുമായി നിജപ്പെടുത്തണം. അതിനു ഫിലിം ചേംബര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണം എന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. ” വിജയകുമാര്‍ പറഞ്ഞു.