'ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ' നേട്ടം കൊയ്തു; മെല്‍ബണ്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി വിജയ് സേതുപതി

മെല്‍ബണ്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച നടനായി വിജയ് സേതുപതി. “സൂപ്പര്‍ ഡിലക്‌സ്” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, മനോജ് ബാജ്പേയ്, അമിതാഭ് ബച്ചന്‍, നമദേന് ഗൗരവ് എന്നിവരായിരുന്നു മികച്ച നടന്മാരുടെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നത്. “അന്ധാദുന്‍” എന്ന ചിത്രത്തിലെ പ്രകടനത്തിന് തബുവിനാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

സോയ അക്തറുടെ “ഗല്ലി ബോയ്” മികച്ച ചിത്രമായും ശ്രീറാം രാഘവന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സലന്‍സ് ഇന്‍ സിനിമ പുരസ്‌ക്കാരം ഷാരൂഖ് ഖാന് ലഭിച്ചു. ആഗസ്റ്റ് ഏട്ട് മുതല്‍ 17വരെയാണ് മെല്‍ബണ്‍ ചലചിത്ര മേള നടക്കുന്നത്.