'എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്'; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ സിനിമാലോകവും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ഒന്നാണ് നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹം. ഇവര്‍ വിവാഹിതരായെന്ന വാര്‍ത്തകളും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ, വിവാഹത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ഇടയിലാണ് വിഘ്‌നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. “”എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..”” എന്ന ആരാധകന്റെ ചോദ്യത്തിനാണ് വിഘ്‌നേഷ് ഉത്തരം നല്‍കിയത്.

“”വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു”” എന്നാണ് വിഘ്‌നേഷ് ഉത്തരം നല്‍കിയിരിക്കുന്നത്.

അതേസമയം, നേരത്തെ തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വച്ച് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി എന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ വിവാഹിതരായെന്ന അഭ്യൂഹം പരക്കുന്നതായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.