വളരെ അടുപ്പമുള്ള അയാളാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്, ഒടുവില്‍ ഞാന്‍ ഇറങ്ങിപ്പോയി: വിദ്യ ബാലന്‍

ഒരു കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ നായികയായ വിദ്യ ബാലന്‍. തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുള്ളതായി അവര്‍ മുമ്പൊരിക്കില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതിലും വേദനാജനകമായ കാര്യം ഏറ്റവും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളത് അടുപ്പമുള്ളവരില്‍ നിന്നാണെന്നതാണെന്നാണ് നടി പറയുന്നത്. അത്തരത്തില്‍ ഒരാളില്‍ നിന്നും താന്‍ അകലം പാലിച്ചതിനെക്കുറിച്ചാണ് വിദ്യ ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്.

വേണ്ടപ്പെട്ടവരില്‍ ഒരാളായിരുന്നുവെങ്കിലും കുടുംബത്തിലുള്ളയാളല്ലെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യ ബാലന്‍ മനസ് തുറന്നത്. ഒരിക്കല്‍ ഈ വ്യക്തി നടത്തിയൊരു പരാമര്‍ശം തന്നെ വല്ലാതെ അലട്ടിയെന്നാണ് താരം പറയുന്നത്.

”എപ്പോഴും ഏറ്റവും അടുപ്പമുള്ളവരായിരിക്കും  നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക. ഞാന്‍ കുടുംബത്തിലുള്ളവരെക്കുറിച്ചല്ല പറയുന്നത് എന്ന് മാത്രം പറയാം. ഇപ്പോള്‍ ആ വ്യക്തി ആരെന്നത് അപ്രസക്തമാണ്. നമ്മള്‍ക്ക് വളരെ വേണ്ടപ്പെട്ടവര്‍, നമ്മളെക്കുറിച്ച് മോശം വാക്കുകള്‍ പറയുമ്പോഴും നമ്മളെ ബോഡി ഷെയിം ചെയ്യുമ്പോഴും, അവര്‍ പിന്തുണയ്ക്കാത്തപ്പോഴും നല്ലതല്ല.

നമുക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം മാറിപ്പോവുക എന്നത് മാത്രമാണ്. ഞാനത് ചെയ്തു. ഞാനത് ചെയ്തതില്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ആ വ്യക്തിയെ വിധിക്കുകയല്ല. പക്ഷെ എനിക്ക് ഇതിലും നല്ലത് വരാനുണ്ടെന്ന തോന്നലായിരുന്നു” വിദ്യബാലന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ