"മൂന്ന് നാല് പേരെയൊക്കെ ഇടിച്ചിട്ടിട്ടുണ്ടാകും"; തപ്‌സിയുടെ കുട്ടിക്കാല ചിത്രത്തെ ട്രോളി വിക്കി കൗശല്‍

നടി തപ്‌സി പന്നുവിനെ ട്രോളി ബോളിവുഡ് താരം വിക്കി കൗശല്‍. സ്‌കൂള്‍ കാലത്തെ ചിത്രം പങ്കുവെച്ചതോടെയാണ് ഉറപ്പായും മൂന്ന് നാല് പേരെയൊക്കെ ഇടിച്ചിട്ടിട്ടുണ്ടാകുമെന്ന് വിക്കി കൗശല്‍ തപ്‌സിയെ ട്രോളി കമന്റുമായി എത്തിയത്. സ്‌കൂള്‍ ജീവിതത്തിലെ സ്‌പോര്‍ട്‌സിന്റെ പ്രധാന്യത്തെ കുറിച്ചാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

വിക്കി കൗശലിന്റെ കമന്റിന് മറുപടിയായി താനൊരു നല്ല പ്ലെയറായിരുന്നുവെന്ന് താരം കുറിച്ചിട്ടുണ്ട്. എന്തായാലും ഒരു അവാര്‍ഡെങ്കിലും കിട്ടിയല്ലോ എന്ന് പറഞ്ഞ് അനുരാഗ് കശ്യപും എത്തി. സ്‌കൂളിലും കോളേജിലും കുഴപ്പമില്ല പിന്നയല്ലേ വലിയ മത്സരങ്ങള്‍ തുടങ്ങിയതെന്ന് തപ്‌സിയും. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത “മന്‍മര്‍സിയാന്‍” എന്ന ചിത്രത്തില്‍ തപ്‌സിയും വിക്കി കൗശലും ഒരുമിച്ചഭിനയിച്ചിരുന്നു.

https://www.instagram.com/p/B1ZUcq9pN9K/

“മിഷന്‍ മംഗള്‍” എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തപ്‌സി. നടന്‍ അക്ഷയ് കുമാറിന്റെ ചലഞ്ച് ഏറ്റെടുത്താണ് താരം സ്‌കൂള്‍ കാലത്തെ ചിത്രം പങ്കുവച്ചത്. വളരുന്ന കുട്ടികളുടെ ആരോഗ്യത്തെയും പോഷകാഹാരം നല്‍കേണ്ടതിനെയും കുറിച്ചാണ് അക്ഷയ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.