രാജരാജ ചോളന്റെയും വേലുപ്പിള്ള പ്രഭാകരന്റെയും ജീവിതം സിനിമയാക്കും; വെട്രിമാരന്റെ സംവിധാനത്തില്‍ പുതിയ ചിത്രം

കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെയും ചോളരാജാവ് രാജ രാജ ചോളന്റെയും ജീവിതം സിനിമയാക്കുമെന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍. വെട്രിമാരന്റെ സംവിധാനത്തില്‍ സിനിമ ഒരുക്കും എന്നാണ് സീമാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഒരു ദിനം നമ്മള്‍ നമ്മുടെ ചരിത്രമെഴുതും, അന്ന് ലോകം മുഴുവന്‍ ആ മഹത്വം അറിയും’ എന്ന അംബേദ്കറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സീമാന്റെ ട്വീറ്റ്. 2009ല്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടത്.

ചോളന്മാരുടെ ചരിത്രം തെറ്റായി അവതരിപ്പിച്ചു എന്ന് ആരോപിച്ച് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിനെതിരെ തമിഴ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചു എന്ന വിമര്‍ശനം കഴിഞ്ഞ ദിവസം വെട്രിമാരന്‍ നടത്തിയിരുന്നു.

എംപിയും വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവുമായ തോളിന്റെ ജന്മദിനാഘോഷത്തില്‍ സംസാരിക്കുന്നതിനിടെ കലയുടെ രാഷ്ട്രീയവും അത് ജനങ്ങളില്‍ ഉണ്ടാക്കുന്ന മറ്റാങ്ങളെ കുറിച്ചും സംസാരിച്ച വെട്രിമാരന്‍ രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചു എന്ന് വിമര്‍ശിച്ചത്.