ഉർവശിയും ഭാവനയും ഒന്നിക്കുന്നു, ഇനി വരാനിരിക്കുന്നത് എന്ത്?

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായിക ഉർവശിയും, യുവതാരം ഭാവനയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് തുടക്കമായി. ഇന്ദ്രജിത്ത് രമേശാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ചുനടന്നു.

കോമഡി ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഉർവശിയുടെ ഗംഭീര പ്രകടനം തന്നെ സിനിമയിൽ കാണാൻ സാധിക്കും എന്നാണ് സിനിമ പ്രേമികൾ കരുതുന്നത്.

ശ്രീനാഥ് ഭാസി പ്രിയ. പി വാര്യർ, മാളവിക ശ്രീനാഥ്, അനഘ നാരായണൻ, മണിയൻപിള്ള രാജു, അഭിറാം രാധാകൃഷ്ണൻ, അൽത്താഫ് സലീം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 23 ഡ്രീംസിന്റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ബിനേന്ദ്ര മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗും ഇഫ്തി സംഗീത സംവിധാനവും നിർവഹിക്കുന്നു.