സംവിധായകന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി; ചില കാര്യങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു; നോ പറയേണ്ട അവസരങ്ങള്‍ കടന്നുപോയി; പക്ഷേ, എനിക്കതിനായില്ല; വെളിപ്പെടുത്തി ഉര്‍ഫി ജാവേദ്

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി ഉര്‍ഫി ജാവേദ്. കരിയറിന്റെ തുടക്കത്തിലാണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്ന് താരം ഒരു ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സംവിധായകനില്‍ നിന്നാണ് എനിക്ക് മോശം അനുഭവമുണ്ടായത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അയാളുടെ കാമുകിയായി അഭിനയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

നിരവധി വേട്ടക്കാര്‍ ഉള്‍പ്പെട്ടതാണ് നമ്മുടെ ഇന്‍ഡസ്ട്രി. നോ പറയാനുള്ള ധൈര്യം നമുക്ക് വേണം. അല്ലെങ്കില്‍ അവര്‍ നമ്മളെ മുതലെടുക്കും. ചില ആളുകള്‍ എന്നോട് അത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് .നോ പറയേണ്ടതും തല്ലേണ്ടതുമായ  അവസരങ്ങളിലൂടെ കടന്നുപോയി പക്ഷേ എനിക്കതിനായില്ലന്നും ഉര്‍ഫി പറഞ്ഞു.

മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകന്‍ ഓഡിഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് എന്റെ അടുത്തുവന്ന് കെട്ടിപ്പിടിക്കാന്‍ അയാള്‍ പറഞ്ഞു. എന്തു തരം ഓഡിഷനാണ് ഇതെന്ന് ഞാന്‍ വിചാരിച്ചു. നോ പറയുന്നതിന് പകരമായി ഏറെ ബുദ്ധിമുട്ടി ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഞാന്‍ പോവുകയാണെന്ന് അയാളോട് പറഞ്ഞു. കാമറ എനിടെയെന്ന് ചോദിച്ചപ്പോള്‍ തലയില്‍ കൈ ചൂണ്ടിക്കൊണ്ട് ഇവിടെയാണ് കാമറ എന്നാണ് പറഞ്ഞത്. ഇത്തരം അനുഭവങ്ങളിലൂടെ താന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അവര്‍ പറഞ്ഞു.

തനിക്ക് അച്ഛനില്‍ നിന്ന് നേരിട്ട ഉപദ്രവത്തേക്കുറിച്ചും ഉര്‍ഫി തുറന്നു പറഞ്ഞിട്ടുണ്ട്. 17 വയസില്‍ വീടുവിട്ട് ഡല്‍ഹിയിലേക്ക് വന്നെന്നും ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു.
ഒരിക്കല്‍ അച്ഛന്‍ തന്നെ ബോധം പോകുന്നതുവരെ തല്ലി എന്നാണ് ഉര്‍ഫി പറയുന്നത്. കൂടാതെ സഹതാപം നേടാനായി തന്നെ പോണ്‍സ്റ്റാര്‍ എന്നുവിളിച്ചെന്നും താരം പറഞ്ഞു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നുമാണ് ഉര്‍ഫി പറഞ്ഞത്.

15 വയസുള്ളപ്പോള്‍ ആരോ എന്റെ ചിത്രം പോണ്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തു. ട്യൂബ് ടോപ് ധരിച്ച വളരെ സാധാരണ ചിത്രമായിരുന്നു അത്. ഞാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് പോലും ചെയ്യാതെ പോണ്‍സൈറ്റില്‍ ഇടുകയായിരുന്നു. അത് ആരോ കണ്ടു. ഞാന്‍ പോണ്‍ സ്റ്റാറാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. എന്റെ അച്ഛന്‍ വരെ അങ്ങനെ പറഞ്ഞു. പോണ്‍ സൈറ്റ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നു പറഞ്ഞ് സിംപതി നേടാനാണ് അച്ഛന്‍ ശ്രമിച്ചതെന്നും ഉര്‍ഫി വെളിപ്പെടുത്തി.

ഒരു സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ജീവിതത്തിന് രണ്ടാമതൊരു ചാന്‍സ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഡല്‍ഹിയിലേക്ക് ഓടിപ്പോയി. 17 വയസായിരുന്നു അപ്പോള്‍. ജീവിക്കാന്‍ വേണ്ടി ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് ഞാന്‍ കോള്‍ സെന്ററില്‍ ജോലി ആരംഭിച്ചു. പിന്നീടാണ് മുംബൈയിലേക്ക് വന്ന് ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതുന്നത്. എന്റെ കയ്യില്‍ പണമോ താമസിക്കാന്‍ സ്ഥലമോ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ വ്യക്തമാക്കി.