'പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ എന്റെ അഭിമുഖങ്ങളില്‍ നിന്നുള്ളതാണ്'; ക്ലബ് ഹൗസ് വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ താരങ്ങള്‍

പൃഥ്വിരാജിനും ദുല്‍ഖര്‍ സല്‍മാനും പിന്നാലെ ക്ലബ് ഹൗസ് ആപ്പില്‍ തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ താരങ്ങള്‍ മുന്നോട്ട്. ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നീ താരങ്ങളാണ് വ്യജ അക്കൗണ്ടുകള്‍ക്ക് എതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസ് മലയാളികള്‍ക്കിടയിലും തരംഗമാകാന്‍ തുടങ്ങിയതോടെയാണ് താരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപം കൊണ്ടിരിക്കുന്നത്. തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് താരങ്ങളുടെ പോസ്റ്റ്.

“”ഈ ക്ലബ് ഹൗസ് അക്കൗണ്ട് തന്റേതല്ല, നിലവില്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലും മാത്രമാണ് അക്കൗണ്ടുകളുള്ളത്”” എന്ന് ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ടൊവിനോയും ഉണ്ണിയുമുള്ള ഒരു ചാറ്റ് സെക്ഷന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.

View this post on Instagram

A post shared by Asif Ali (@asifali)

“”ഇത് ഞാനും ടൊവിയുമല്ല. പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ എന്റെ അഭിമുഖങ്ങളില്‍ നിന്നുള്ളതാണ്. ഞാന്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ഉറപ്പായും അറിയിക്കും. അതുവരെ ഇത് പ്രോത്സാഹിപ്പിക്കരുത്. എന്റെ ഒഫീഷ്യല്‍ ക്ലബ് ഹൗസ് ഐഡി @IamUnniMukundan എന്നായിരിക്കും”” എന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു.