ദുൽഖർ സൽമാൻ വീണ്ടും ഗായകനാകുന്നു; അദ്വൈത് ജയസൂര്യയുടെ വെബ് സീരിസിന്റെ ടൈറ്റിൽ ഗാനം നിമിഷങ്ങൾ കൊണ്ട് ഏറ്റെടുത്ത്സോഷ്യൽ മീഡിയ

ജയസൂര്യയുടെ മകൻ അദ്വൈത് ഒരുക്കുന്ന ‘ഒരു സർബത്ത് കഥ’ എന്ന വെബ് സീരീസിന് വേണ്ടി ദുൽഖർ സൽമാൻ പാടിയ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ഫാസ്റ്റ് നമ്പർ ആയി പുറത്തിറങ്ങിയ ഗാനം പുറത്തു വന്നു നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. നവാഗതരായ കൃഷ്ണരാജ്, ലത എന്നീ ദമ്പതികൾ ചേർന്നാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

. കടുത്ത ദുൽഖർ ആരാധകൻ ആണ് അദ്വൈത്. ഏതെങ്കിലും രീതിയിൽ താരം തന്റെ വെബ് സീരീസിന്റെ ഭാഗമാവുക എന്നത് അദ്വൈതിന്റെ വലിയ ആഗ്രഹമായിരുന്നു. ജയസൂര്യയാണ് ഇക്കാര്യം ദുൽഖറിനോട് പറഞ്ഞത്. യാതൊരു മടിയും കൂടാതെ ദുൽഖർ വെബ് സീരീസിൽ പാടാൻ തയ്യാറാവുകയായിരുന്നു.

ദുൽഖർ തന്റെ മകന് വേണ്ടി വീണ്ടും ഗായകനാകുന്നു പാടുന്ന വിവരം ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. കാത്തിരിക്കുന്ന ആരാധകരെ ഒട്ടും നിരാശരാക്കാതെ അദ്ദേഹം പാടി എന്ന അഭിപ്രായം ആണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. ദുൽഖറിന്റെ ആലാപന രീതിയെ നിരവധി ആരാധകർ പ്രകീർത്തിക്കുന്നുണ്ട്. ‘സർബത്ത് ആന്തം ‘ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. ഒരു ലക്ഷത്തിലേറെ പേർ ഇതിനോടകം ആ ഗാനം കണ്ടു കഴിഞ്ഞു.

ഇതിനു മുൻപും സ്വന്തമായി കഥ എഴുതി, എഡിറ്റിങും സംവിധാനവും ചെയ്തു നിരവധി ഹ്രസ്വചിത്രങ്ങൾ അദ്വൈത് ഒരുക്കിയിട്ടുണ്ട്. അദ്വൈത് കഥയെഴുതി സംവിധാനം ചെയ്ത ‘കളർഫുൾ ഹാൻഡ്സ്’എന്ന ചിത്രം ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു സർബത്ത് കഥ ഉടൻ പുറത്തിറങ്ങും എന്നറിയുന്നു.