കോവിഡ് 19: ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ച് തൃഷ, വീഡിയോ

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. വീട്ടില്‍ തന്നെ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ജനങ്ങള്‍. ക്വാറന്റൈനില്‍ കഴിയുന്ന സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

നടി തൃഷയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. മേഘന്‍ തീ സ്റ്റാലിയന്റെ ഗാനത്തിനാണ് തൃഷ ചുവടുവെച്ചിരിക്കുന്നത്. ടിക് ടോക്കിലുള്ള തൃഷയുടെ അരങ്ങേറ്റം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മണി രത്‌നം ഒരുക്കുന്ന “പൊന്നിയിന്‍ സെല്‍വന്‍” ആണ് തൃഷ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. “പരപാദം വിളയാട്ടു”, “ഗര്‍ജനാനി”, “രാംഗി” എന്നിവയാണ് തൃഷയുടെതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.