കൊട്ടും കുരവയും ആര്‍പ്പുവിളികളും ഇല്ലാതെ ഒന്നായി..; സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഒന്നിച്ച് സദ്യ കഴിക്കുന്ന ചിത്രവും സീമ പങ്കുവച്ചിട്ടുണ്ട്. ‘കൊട്ടും കുരവയും ആര്‍പ്പുവിളികളും ആരവങ്ങളും ആള്‍ക്കൂട്ടവും ഇല്ലാതെ….. ഫൈനലി ഒഫിഷ്യലി മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് സീമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം.

എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെ ആയിരുന്നു സീമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. വിവാഹ നിശ്ചയം നടത്തി അഞ്ച് മാസത്തിന് ശേഷം ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന അറിയിപ്പും പിന്നീട് ഇരുവരും വീണ്ടും ഒന്നായതും ഏറെ ചര്‍ച്ചയായിരുന്നു.

ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല എന്നു പറഞ്ഞാണ് സീമ വിനീത് നിശാന്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. ബ്രേക്കപ്പിന് പിന്നാലെ ഒന്നായത് പലരും ചര്‍ച്ചയാക്കിയിരുന്നു. വിള്ളലുകള്‍ സംഭവിച്ചാല്‍ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകണം എന്ന കമന്റും എത്തിയിരുന്നു.

Read more