‘ട്രാൻസ്’ ടൊറന്റോ  ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ജോഷ്വാ കാൽട്ടനായി ഫഹദ് ഫാസിൽ എത്തിയ ചിത്രം  “ട്രാൻസ്”  ടൊറന്റോ  ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തെലുങ്ക്  ചിത്രം ‘ജഴ്സി’, തമിഴ് ചിത്രം ‘കൈതി’, ഹിന്ദി ചിത്രം ‘സൂപ്പർ 30’ എന്നിവയാണ് ഇന്ത്യയിൽ നിന്നും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങൾ. ഓഗസ്റ്റ് 9 മുതൽ 15 വരെയാണ്  ചലച്ചിത്രമേള.

അൻവർ റഷീദ് സംവിധാനം നിർവഹിച്ച ട്രാൻസിൽ നസ്രിയയാണ് നായിക.
വടക്കേ അമേരിക്കയിൽ ഇന്ത്യൻ സിനിമകളുടെ പ്രചാരത്തിനു വേണ്ടി നടത്തുന്ന മേളയാണ് ഐ ഐ എഫ് എഫ് ടി.

ഹ്രസ്വചിത്രമായ ‘പദ്മവ്യൂഹ’യും ഡോക്യുമെന്റിയായ  ‘ബാച്ച് ഓഫ് 2020’എന്നീ ചിത്രങ്ങൾ ഈ  വർഷത്തെ മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.

റിലീസിന് മുൻപേ തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ് “ട്രാൻസ്”. മൂന്ന് വർഷത്തെ കാലയളവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. ഫഹദ് , നസ്രിയ വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്നു  എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. .