പടക്കം പൊട്ടിച്ച് ടൊവിനോയുടെ ദീപാവലി ആഘോഷം

ദീപങ്ങളുമായി നാടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ നടന്‍ ടൊവിനോ തോമസും ആഘോഷത്തിലാണ്. വളരെ സിമ്പിളായി പടക്കം പൊട്ടിച്ചാണ് താരത്തിന്റെ ആഘോഷം. ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പടക്കം കത്തിച്ച് ദൂരെയെറിഞ്ഞ് പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ ഹാപ്പി ദീപാവലി പറയുന്നതാണ് വീഡിയോയില്‍. ചെന്നൈ നുങ്കപ്പാക്കത്തിനടുത്ത് പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് താരത്തിന്റെ ആഘോഷം. നടന്‍ ആന്റണി വര്‍ഗീസും ടൊവിനോക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

https://www.instagram.com/p/B4FzFoXDRSp/?utm_source=ig_embed&utm_campaign=embed_video_watch_again

“എടക്കാട് ബറ്റാലിയന്‍ 06″ന് പിന്നാലെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ടൊവിനോ. മമത നായികയായെത്തുന്ന “ഫോറന്‍സിക്”, “മിന്നല്‍ മുരളി” എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.