സുജീത് വാസുദേവിന്റെ സംവിധാനത്തില്‍ സെവന്‍ത് ഡേ ടീം ; ടൊവീനോയുടെ 'ഫോറന്‍സിക്കി'ന്റെ ചിത്രീകരണം ഒക്ടോബറില്‍

അഖില്‍ പോളിന്റെ തിരക്കഥയില്‍ ശ്യാംധര്‍ സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ “”സെവന്‍ത് ഡേ”” മലയാളത്തിലെ പതിവ് കുറ്റാന്വേഷണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നിലകൊണ്ട ചിത്രമാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, യോഗ് ജാപ്പെ, ജനനി അയ്യര്‍, പ്രവീണ്‍ പ്രേം തുടങ്ങി നിരവധിപേര്‍ അഭിനയിച്ച ഈ സിനിമ വന്‍വിജയവുമായിരുന്നു.

ഇപ്പോഴിതാ അഞ്ച് വര്‍ഷത്തിനുശേഷം സെവന്‍ത് ഡേയുടെ പിന്നണിയിലുണ്ടായിരുന്നവര്‍ വീണ്ടും ഒരുമിക്കുകയാണ്. “”ഫോറന്‍സിക്”” എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുകയാണ്. നായകനാകുന്നത് ടൊവീനോ തോമസാണ്. സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് സുജിത് വാസുദേവ്.

കഥ, തിരക്കഥ സംഭാഷണമൊരുക്കുന്നത് അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന്. സിജു മാത്യു, നവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജു മല്ലിയത്തിന്റെ സഹകരണത്തോടെ രാഗം മൂവീസാണ് ചിത്രം വിതരണത്തിനെത്തിിക്കുന്നത്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.