ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച വിതരണം ചെയ്യും

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമ്മു വിതരണം ചെയ്യും. നീണ്ട രണ്ടു വർഷത്തിനുശേഷമാണ് രാഷ്ട്രപതി പുരസ്കാര വിതരണം നടത്തുന്നത്. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന ചടങ്ങിലാണ് പുരസ്ക്കാര വിതരണം.

മികച്ച നടിക്കുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നേടിയിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ പ്രകടനത്തിന് സൂര്യയും തന്‍ഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണുമാണ് സ്വന്തമാക്കിയത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അന്തരിച്ച സംവിധായകൻ സച്ചിക്ക് ലഭിച്ചു. സുധ കൊങ്കാരയുടെ സംവിധാനത്തിലൊരുങ്ങിയ സുരരൈ പോട്രാണ് മികച്ച ചിത്രം.

മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ നേടി. മികച്ച പിന്നണി ഗായിക നഞ്ചിയമ്മ