ആദ്യ ദിനം എത്ര നേടി? ഉയരത്തില്‍ പറന്ന് 'ഗരുഡന്‍'; ഓപ്പണിംഗ് ഡേ കളക്ഷന്‍ പുറത്ത്

പൊസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആദ്യ ദിനത്തില്‍ തന്നെ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’. ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കോടിക്ക് മുകളിലാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍ എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം, 12 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പല പ്രത്യേകതകളും ചിത്രത്തിന് ഉണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ജിനേഷ് എം രചിച്ച കഥയ്ക്ക് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം.

Read more

ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗര്‍, തലൈവാസല്‍ വിജയ്, ദിലീഷ് പോത്തന്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്‌സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.