'സൂപ്പര്‍ ശരണ്യ'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍; അനശ്വര രാജനൊപ്പം അര്‍ജുന്‍ അശോകും

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സൂപ്പര്‍ ശരണ്യ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. അര്‍ജുന്‍ അശോക്, അനശ്വര രാജന്‍ എന്നിവര്‍ക്കൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം സജിന്‍ ചെറുകയില്‍, ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി, വരുണ്‍ ധാരാ എന്നിവരാണ് പുതിയ പോസ്റ്ററില്‍ ഒപ്പമുള്ളത്. കലാലയജീവിതവും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ ഡി യും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സൂപ്പര്‍ ശരണ്യ’യുടെ രചനയും ഗിരീഷ് എ ഡി തന്നെയാണ്. അര്‍ജുന്‍ അശോകന്‍ അനശ്വരാ രാജന്‍ എന്നിവരെ കൂടാതെ വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനേതാക്കളായുണ്ട്.

ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ‘സൂപ്പര്‍ ശരണ്യ’യുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഗാനരചന: സുഹൈല്‍ കോയ, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍

സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈന്‍സ്: പ്രതുല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ്: സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഈ കുര്യന്‍