ഓസ്‌കര്‍ പ്രഡിക്ഷന്‍ ലിസ്റ്റില്‍ 'ആര്‍ആര്‍ആര്‍'.. ഇന്ത്യയുടെ ചരിത്രം തിരുത്തുമോ രാജമൗലി?

ഓസ്‌കര്‍ പ്രഡിക്ഷന്‍ ലിസ്റ്റില്‍ എസ്.എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആറും’. പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര മാസികയായ വെറൈറ്റിയുടെ ഓസ്‌കര്‍ പ്രഡിക്ഷന്‍ ലിസ്റ്റിലാണ് ആര്‍ആര്‍ആറും ഉള്‍പ്പെട്ടിരിക്കുന്നത്. ഓസ്‌കറില്‍ രണ്ട് വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക് ആര്‍ആര്‍ആറിനുള്ള സാധ്യതയാണ് വെറൈറ്റി ചൂണ്ടിക്കാട്ടുന്നത്.

ഒന്ന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരമാണ്. ആസ്വാദകരുടെ പ്ലേ ലിസ്റ്റുകളില്‍ ഇപ്പോഴും ട്രെന്‍ഡ് ആയ ‘ദോസ്തി’ എന്ന ഗാനത്തിനാണ് ഇത്. ഹേമചന്ദ്രയുടെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാണ് ഇത്.

എവരിവണ്‍ എവരിവെയര്‍ ഓള്‍ ഏറ്റ് വണ്‍സ്, ടോപ്പ് ഗണ്‍ മാവറിക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് വെറൈറ്റിയുടെ ലിസ്റ്റില്‍ ഈ ഗാനവും ഉള്ളത്. ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ ലഭിക്കാത്ത ഒരു പുരസ്‌കാരത്തിന്റെ സാധ്യതയും വെറൈറ്റി മുന്നോട്ടു വയ്ക്കുന്നുണ്ട്.

Read more

മികച്ച ഇന്റര്‍നാഷണല്‍ കഥാചിത്രത്തിനുള്ള പുരസ്‌കാരമാണ് ഇത്. സാന്റിയാഗോ മിത്രേയുടെ അര്‍ജന്റീന 1985, അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റുവിന്റെ ബാര്‍ഡോ, ലൂക്കാസ് ധോണ്ടിന്റെ ക്ലോസ്, അലി അബ്ബാസിയുടെ ഹോളി സ്‌പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ആര്‍ആര്‍ആറിനും വെറൈറ്റി സാധ്യത കാണുന്നത്.