ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; തകര്‍ന്നു പോയോ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്

രാജ്യത്ത് ടിക് ടോക്കിന് ബാന്‍ ഏര്‍പ്പെടുത്തിയതോടെ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് വീഡിയോകളിലൂടെ ജനപ്രിയത നേടിയ താരങ്ങളില്‍ ഒരാളാണ് സൗഭാഗ്യ. സിനിമ-സീരിയല്‍ നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.

നര്‍ത്തകി കൂടിയായ സൗഭാഗ്യ ടിക് ടോക്കിലൂടെയായിരുന്നു കലാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ചത്. ടിക് ടോക് നിരോധിച്ചത് കാരണം താന്‍ തകര്‍ന്നുപോകുമോയെന്ന് ചോദിച്ചവരുണ്ട്. ഇത് ടിക് ടോക് ആപ്പ് ആണ്, സൗഭാഗ്യ വെങ്കടേഷ് അല്ല എന്നാണ് മറുപടി. ഒരു കലാകാരിക്ക് എന്തും മാധ്യമമാണ്, പ്ലാറ്റ്‌ഫോമാണ് എന്നും സൗഭാഗ്യ വെങ്കടേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/CCBqwzzjQrQ/

ടിക് ടോക്കിന് ബാന്‍ വന്നപ്പോള്‍ നഷ്ടമായി തോന്നിയില്ലെന്നും മറ്റ് ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടല്ലോ എന്നും സൗഭാഗ്യ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവയുണ്ട്, എന്നാല്‍ അതെന്ന് ബാന്‍ ചെയ്യുമെന്ന് അറിയില്ലെന്നും സൗഭാഗ്യ പറഞ്ഞു.