നസ്രിയയും ബേസിലും ഒന്നിക്കുന്നു; 'സൂക്ഷ്മദർശിനി' ചിത്രീകരണം ആരംഭിച്ചു

വലിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സൂക്ഷ്മദർശിനി’. എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നസ്രിയയുടെ നായകനായെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സ്വിച്ച് ഓൺ സെറിമണി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. അൻവർ റഷീദ്- ഫഹദ് ഫാസിൽ ചിത്രം ‘ട്രാൻസി’ലായിരുന്നു നസ്രിയ അവസാനമായി ഒരു മുഖ്യ വേഷത്തിലെത്തിയത്.

എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Read more