ഈ ‘പ്രൊഡ്യൂസര്‍’ ഇങ്ങനല്ല, ദുല്‍ഖറിന്റെ അക്ഷരതെറ്റ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

Advertisement

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വരനെ ആവിശ്യമുണ്ട്’. ആദ്യമായി പ്രൊഡ്യൂസര്‍ ആകുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ് താരം പുറത്തുവിട്ടിരുന്നു. ‘ഐ ആം എ പ്രൊഡ്യൂസര്‍’ എന്ന ഹാഷ് ടാഗോടെയാണ് ദുല്‍ഖര്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ഈ ‘പ്രൊഡ്യൂസര്‍’ ഇങ്ങനല്ലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അക്ഷരതെറ്റാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. ‘I AM A Producer’ എന്നതിന് പകരം ‘I AM A Perducer’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. അനൂപ് തന്നെ തിരക്കഥ എഴുതുന്ന ചിത്രം ഹ്യൂമറിന് പ്രധാന്യം നല്‍കുന്ന കുടുംബ ചിത്രമായിരിക്കും.