'ഉര്‍വശിയെ പുകഴ്ത്താന്‍ മഞ്ജു വാര്യരെ കുറ്റം പറയണോ?'; മഞ്ജു പിള്ളയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ആരെയൊക്കെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാലും യഥാര്‍ഥ സ്റ്റാര്‍ ഉര്‍വശിയാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മഞ്ജു വാര്യര്‍ ഇപ്പോള്‍. ടൈപ് കാസ്റ്റ് ചെയ്യപ്പെടാതെ പോയ താരമാണ് ഉര്‍വശി എന്നാണ് മഞ്ജു പിള്ള പറയുന്നത്.

ഉര്‍വശിയെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ‘മിഥുനം’ ആണ്. ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല. എത്രയൊക്കെ പറഞ്ഞാലും തന്റെ മനസിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ അന്നും ഇന്നും ഉര്‍വശി ആണ്.

അവര്‍ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അതു കൊണ്ടാണ് അവര്‍ തല ഉയര്‍ത്തി നിന്ന് പറഞ്ഞത് ‘ഞാന്‍ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആര്‍ട്ടിസ്റ്റ് ആണ്’ എന്ന്. അവര്‍ക്ക് അത്ര കോണ്‍ഫിഡന്‍സ് ആണ് എന്നാണ് മഞ്ജു പിള്ള മിർച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇതോടെ മഞ്ജു വാര്യരെ പരോക്ഷമായി വിമര്‍ശിച്ചതാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മലയാളത്തില്‍ ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് മഞ്ജുവിനെ മാത്രമാണ്. അവരെ അല്ലേ മഞ്ജു പിള്ള ഉദ്ദേശിച്ചത് എന്ന കമന്റുകളാണ് നടിക്ക് നേരെ ഉയരുന്നത്.

Read more

ലേഡി സൂപ്പര്‍ സ്റ്റാറും മികച്ച നടിയും എന്നത് വ്യത്യസ്തമാണ്. ഫാന്‍ ബേസ് ഉള്ളവരും തിയറ്ററില്‍ ആളെ എത്തിക്കാന്‍ കഴിയുന്നവരെയുമാണ് സൂപ്പര്‍ താരം എന്ന് വിളിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉര്‍വശിയെ പുകഴ്ത്താന്‍ മറ്റൊരു നടിയെ ഇകഴ്‌ത്തേണ്ട കാര്യമുണ്ടോ എന്നും ചോദ്യവും ഉയരുന്നുണ്ട്.