'എ സ്‌റ്റോറി ഓഫ് ഫൊർഗിവ്‍നസ്’; വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ഹ്രസ്വചിത്രം

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം ആസ്പദമാക്കി ഹ്രസ്വചിത്രം ഒരുങ്ങുന്നു. സിസ്റ്റർ റാണി മരിയ: എ സ്‌റ്റോറി ഓഫ് ഫൊർഗിവ്‍നസ്’ എന്ന പേരിലൊരുക്കിയിട്ടുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭോപ്പാൽ FCC അമല പ്രൊവിൻസും ആത്മദർശൻ TV യും ചേർന്നാണ്. 42 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. പുണ്യവതിയുടെ ജീവിതം കൂടുതൽ പേരിലേക്കെത്തിക്കുക എന്ന ലക്ഷ്യതോടെയാണ് ചിത്രം നിർമ്മിക്കുന്നത്.

ഹിന്ദിയിൽ തയാറാക്കിയിരിക്കുന്ന ചിത്രം ഫാ.സെൽവിൻ ഇഗ്നേഷ്യസാണ് സംവിധാനം ചെയ്തിരിക്കുന്നത്. റിജു ചന്ദ്രയാന്റേതാണ് കഥ. ആമി നീമയാണു സിസ്റ്റർ റാണി മരിയയായി സ്ക്രീനിലെത്തുന്നത്.  പാവങ്ങളിൽ ഈശ്വരനെ ദർശിച്ച് വിശ്വാസത്തിനു വേണ്ടി രക്‌തം ചൊരിഞ്ഞ സിസ്റ്റർ റാണി മരിയയുടെ ജീവിതം സ്ക്രീനിലെത്തിച്ചിരിക്കുന്നത് ഭോപ്പാൽ FCC അമല പ്രൊവിൻസും ആത്മദർശൻ TV യും ചേർന്നാണ്.

പെരുമ്പാവൂർ പുല്ലുവഴി സ്വദേശിയായിരുന്നു സിസ്റ്റർ റാണി മരിയ. ഇൻഡോർ ഉദയ്‌നഗർ കേന്ദ്രീകരിച്ചു പ്രവർത്തിക്കവെ, 1995 ഫെബ്രുവരി 25 ന് പ്രദേശത്തെ ജന്മിമാർ വാടകക്കൊലയാളിയെ ഉപയോഗിച്ചു സിസ്റ്ററെ കൊലപ്പെടുത്തുകയായിരുന്നു.

2017 നവംബർ 4 ന് സിസ്റ്റർ റാണി മരിയയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ദീപക് പാണ്ഡെയാണ് ക്യാമറ ചെയ്തിരിക്കുന്നത്. പശ്ചാതല സംഗീതം നൽകിയിരിക്കുന്നത് എബിൻ പള്ളിച്ചൻ.