സൈമ ഫിലിം അവാര്‍ഡ്: മോസ്റ്റ് പോപ്പുലര്‍ ആക്ടര്‍ ഇന്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് മോഹന്‍ലാലിന്

എട്ടാം സൈമ ഫിലിം അവാര്‍ഡ്‌സ് ദോഹയില്‍ നടന്നു.വലിയ വിപുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്.തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികള്‍ക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാര്‍ഡ് ചടങ്ങുകള്‍. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകള്‍.

മോഹന്‍ലാലും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയില്‍ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയത്.ചടങ്ങില്‍ “മോസ്റ്റ് പോപ്പുലര്‍ ആക്ടര്‍ ഇന്‍ മിഡില്‍ ഈസ്റ്റ്” അവാര്‍ഡ് ആണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പല ബോളിവുഡ് ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷന്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.