'വെല്‍ക്കം ടു കമ്പം...തേനി...'; ഷൈലോക്കിന്റെ തമിഴ് 'കുബേരന്‍' ടീസര്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം കുബേരന്‍ എന്ന പേരില്‍ തമിഴിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മമ്മൂട്ടി ഇരട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ്കിരണും ഒരു പ്രധാന വേഷത്തിലെത്തുന്നു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. മീനയാണ് നായിക.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.