കൈയില്‍ നല്ല തിരക്കഥ ഉണ്ടോ? ഒരു രൂപ ചെലവില്ലാതെ ഷോര്‍ട്ട് ഫിലിം എടുക്കാം!

ബജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ മലയാളം ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്‍ടെസ്റ്റ് സീസണ്‍ – 5ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മത്സരത്തിന്റെ അഞ്ചാം പതിപ്പില്‍ ഓരോ ലക്ഷം രൂപ ബജറ്റില്‍ 5 ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനുപുറമേ സിനിമയിലേക്ക് ചുവടുവെയ്ക്കാനുള്ള അവസരവും ബജറ്റ് ലാബ് ഒരുക്കുന്നുണ്ട്.

മലയാളത്തിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഫ്രൈഡേ ഫിലിം ഹൗസ്, ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ബിഗ് ഫിലിംസ്, ഉര്‍വശി തീയറ്റര്‍സ് എന്നിവരോടൊപ്പം, സംവിധായകരായ ജിസ് ജോയ്, അരുണ്‍ ഗോപി, ടിനു പാപ്പച്ചന്‍, ഡിജോ ജോസ് ആന്റണി, തരുണ്‍ മൂര്‍ത്തി, പ്രശോഭ് വിജയന്‍, അഹമ്മദ് കബീര്‍ എന്നിവരും സീസണ്‍ 5 ന്റെ ഭാഗമാകും. ഇതുവരെ നാല് സീസണുകളില്‍ നിന്നായി 9 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

http://www.budgetlab.in/s5 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കഥകള്‍ അയക്കാവുന്നതാണ്. നാളെ മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി.