മാധ്യമങ്ങളെ കണ്ടതും തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ , വീഡിയോ

 

വളരെപ്പെട്ടെന്ന് മലയാളത്തിലെ മുന്‍നിര യുവനടന്മാരിലൊരാളായി ഉയര്‍ന്നുവന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ നടന്റെ പല അഭിപ്രായങ്ങളും പെരുമാറ്റവും ആരാധകരെ അമ്പരപ്പിക്കാറുമുണ്ട്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ ‘പന്ത്രണ്ട്’ എന്ന സിനിമയുടെ റിലീസിനിടെ തിയേറ്ററില്‍ നടന്ന നാടകീയ രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആദ്യ ഷോ കഴിഞ്ഞ് തിയേറ്ററിന് പുറത്തേക്ക് വരുന്ന പ്രേക്ഷകരോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടുകയായിരുന്നു.  മാധ്യമപ്രവര്‍ത്തകര്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നേര്‍ക്ക് തിരിഞ്ഞതോടെ താരം തിയേറ്ററിന് പുറത്തേക്ക് ഒറ്റ ഓട്ടം.  ചില മാധ്യമപ്രവര്‍ത്തകരും ഷൈനിന്റെ പുറകെ ഓടി.

തിയേറ്ററിന് ചുറ്റും ഓടിയ താരം റോഡിലേക്ക് ഇറങ്ങി വീണ്ടും ഓട്ടം തുടര്‍ന്നു. .അതേസമയം, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.