നൃത്തത്തിനിടയില്‍ പാത്രം പൊട്ടിക്കുന്നു; ശില്‍പ്പ ഷെട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ശില്‍പ ഷെട്ടി. നടി ഷെയര്‍ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഷെയര്‍ ചെയ്ത പുതിയൊരു വീഡിയോയക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ശില്‍പ്പ ഷെട്ടി കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്നതിനിടയില്‍ പാത്രങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വീഡിയോ. അതേസമയം ശില്‍പ ഷെട്ടിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങളും വരികയാണ്. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ പ്രവൃത്തി.

ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. നിരുത്തരവാദിത്വപരമായ പ്രവൃത്തിയാണ്. ഇത്തരം ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നിരവധിയാണ്.