ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗത്തിന്റെ മറുപടി

നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ പത്രസമ്മേളനത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം. ഇനി താന്‍ ഒന്നിനും മറുപടി തരുന്നില്ലെന്നും ഈശ്വരന്‍ മറുപടി തന്നോളും എന്നാണ് ഷെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഇത് ഒരു വെല്ലുവിളിയല്ലെന്നും താരം പറഞ്ഞു.

“”ജോബി ജോര്‍ജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല.., അതില്‍ ഉള്ള ഒരു സെന്റന്‍സിനുള്ള മറുപടിയാണ്, പിന്നെ ആ വീഡിയോന്റെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുള്ള ഒരു ചെറിയൊരു മറുപടിയാണ്, വെല്ലുവിളിയല്ലാട്ടോ.
എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെങ്കില്‍ എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാന്‍ ഇനി മറുപടി തരുന്നില്ല. റബ്ബ് തന്നോളും”” എന്നാണ് ഷെയ്‌നിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാം ലൈവിലെത്തി ഷെയ്ന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമേ താടിയും മുടിയും വെട്ടാവൂ എന്ന് ഷെയ്‌നുമായി കരാറുണ്ടെന്നും അല്ലാതെ യാതൊരു വൈരാഗ്യവുമില്ലെന്നാണ് ജോബി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

https://www.instagram.com/p/B3vl_ZjJMOL/?fbclid=IwAR25hJH1Lk43GzGTrMQ6CX6-dQ1gle_J9FBgJ2-VqAddMfqql9FbsNFvMl8