ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ; പരോക്ഷ വിമർശനവുമായി ഷമ്മി തിലകൻ

താരസംഘടനയായ അമ്മയ്ക്കെതിരെ  പരോക്ഷ വിമർശനവുമായി  നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ.., ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്.

അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.

ഈ സംഭവത്തിൽ അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന  പശ്ചാത്തലത്തിലാണ് ഷമ്മി തിലകന്റെ പോസ്റ്റ്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.