'മായാനദി'യ്ക്ക് ശേഷം ഷഹബാസ് അമനും റെക്‌സ് വിജയനും ഒന്നിക്കുന്നു; 'സുഡാനി ഫ്രം നൈജീരിയ'യില്‍ ഗാനങ്ങളൊരുക്കും

മായാനദിയിലെ ഗാനങ്ങള്‍ ഹിറ്റഗാനങ്ങള്‍ക്ക് ശേഷം ഷഹബാസ് അമനും റെക്‌സും വിജയനും വീണ്ടും ഒന്നിക്കുന്നു. സൗബിന്‍ സാഹിര്‍ നായകുന്ന വാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് റെക്‌സ് വിജയന്‍ സംഗീതം നല്‍കുന്നത്. ഷഹബാസ് പാടുകയും ചെയ്യുന്നു. ഷഹബാസ് തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്.

ആഷിഖ് അബു ചിത്രം “മായാനദി”യിലെ ഗാനങ്ങള്‍ക്ക് വലീയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സമീപ കാലത്തൊന്നും ഇത്രയും ഹിറ്റ് ഗാനങ്ങള്‍ ഒരു സിനിമയില്‍ ഉണ്ടായിട്ടില്ല.

https://www.facebook.com/photo.php?fbid=1573340672781658&set=a.273755206073551.62794.100003172201147&type=3&theater

“സുഡാനി ഫ്രം നൈജീരിയട സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്സ് വിജയന്റേതാണ് സംഗീതം. ഫുട്ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം