ജൂനിയര്‍ സിതാര സൂപ്പര്‍; ജാതിക്കാ തോട്ടം പാടി സായുക്കുട്ടിയുടെ ഡാന്‍സ്; വിഡിയോ

ഗായിക സിതാര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ ഋതുവിന്റെ പാട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്. “തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനം “ഈ ജാതിക്കാ തോട്ടം” എന്ന ഗാനമാണ് കുട്ടി സായു പാടിയിരിക്കുന്നത്. പാട്ടു മാത്രമല്ല അമ്മയെപ്പോലെ താനും ഒരു ഡാന്‍സുകാരി കൂടിയാണെന്ന് തെളിയിക്കുകയാണ് സായു.

സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ സായുവിന്റെ പാട്ട് പങ്കുവെച്ചത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയേക്കാള്‍ വലിയ പാട്ടുകാരിയാവും മകള്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍.

ഇത് ആദ്യമായല്ല സായു പാട്ടുപാടി ആരാധകരെ ഞെട്ടിക്കുന്നത്. അമ്മയോടൊപ്പം പാട്ടുപാടുന്നതിന്റെ വിഡിയോകളാണ് ഇതുവരെ പുറത്തുവന്നിരുന്നത്. കാര്‍ യാത്രയ്ക്കിടെ പാടിയ പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനവും നീ മുകിലോ എന്ന പാട്ടും ആരാധകരെ അമ്പരപ്പിച്ചിരുന്നു.