സിനിമയിലെ മലയാളി കഥാപാത്രങ്ങളെല്ലാം തീര്‍ന്നു; ഇനി ബാക്കി ഉള്ളത് ഇവനാണ്, ബംഗാളി; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ പുതിയ പോസ്റ്റര്‍

ബിജുമേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ നാളെ തിയേറ്ററില്‍ എത്തുകയാണ്. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സംവൃത സുനിലാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോന്‍.

‘ഈ സിനിമയിലെ മലയാളി കഥാപാത്രങ്ങളെല്ലാം ഏകദേശം തീര്‍ന്നു. ഇനി ബാക്കി ഉള്ളത് ഇവനാണ്, ബംഗാളി…’ എന്ന രസകരമായ കുറിപ്പും പോസ്റ്ററിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ധാരാളം സിനിമകളില്‍ ‘ബംഗാളി കഥാപാത്രമായിട്ട് എത്തിയ നടന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.