വീണ്ടും വെട്രിമാരന്‍ ചിത്രത്തില്‍ സമുദ്രക്കനി

വെട്രിമാരന്‍ സമുദ്രക്കനി കൂട്ടുകെട്ടില്‍ ഒരു പുതിയ ചിത്രമൊരുങ്ങുന്നു. ഭരതിനാഥന്റെ തരിയുടന്‍ എന്ന നോവലാണ് സിനിമയ്ക്കാധാരം. സംഘ തലൈവന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ വെട്രിമാരനല്ല. ദീര്‍ഘകാലം അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മണിമാരനാണ് സംവിധായകന്‍.

സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തിയ എന്‍എച്ച് 4 എന്ന സിനിമയിലൂടെയാണ് മണിമാരന്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. വെട്രിമാരന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നും്.

സമുദ്രക്കനിയ്ക്കു പുറമേ കരുണാസ്, അരം ഫെയിം സുനുലക്ഷ്മി, വിജയ് ടിവി ഫെയിം രമ്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 22ന് ആരംഭിക്കും. മുന്‍പ് ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം സമുദ്രക്കനിയ്ക്ക് നേടിക്കൊടുത്തിരുന്നു.