മുമ്പ് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലം വേണം, ജൂനിയര്‍ എന്‍.ടി.ആറിന് ഒപ്പമുള്ള ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നിരസിച്ച് സമാന്ത

തെലുങ്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നിരസിച്ച് സമാന്ത. ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായാണ് സമാന്തയെ സംവിധായകന്‍ സമീപിപ്പിച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് സമാന്ത ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി. 2.5 കോടി രൂപയാണ് പ്രതിഫലമായി സമാന്തയ്ക്ക് ഓഫര്‍ ചെയ്തത്. എന്നാല്‍ 4 കോടിയോളമാണത്രെ സമാന്ത ആവശ്യപ്പെട്ട പ്രതിഫലം.

അല്ലാത്ത പക്ഷം സിനിമയിലേക്കില്ലെന്ന് സമാന്ത വ്യക്തമാക്കിയതായാണ് വിവരം. സമാന്തയും ജൂനിയര്‍ എന്‍ടിആറും ജനത ഗാരേജ്, രഭസ, ബൃന്ദാബനം എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ജോഡിയായിരുന്ന ഇരുവരും ഇനി ബിഗ് സ്‌ക്രീനില്‍ ഒരുമിച്ചെത്തില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുന്ന സമാന്ത വന്‍ പ്രതിഫലമാണ് ബിഗ് ബജറ്റ് സിനിമകളില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പുഷ്പയില്‍ അവതരിപ്പിച്ച ഡാന്‍സ് നമ്പറിനായി അഞ്ച് കോടി രൂപയാണ് സമാന്ത കൈ പറ്റിയത്. ഇന്ത്യയൊട്ടാകെ ഈ ഡാന്‍സ് നമ്പര്‍ ഹിറ്റാവുകയും ചെയ്തു.

് ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് തെലുങ്കില്‍ പുറത്തിറങ്ങാനുള്ള സമാന്ത ചിത്രങ്ങള്‍. ഉടന്‍ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുന്നുണ്ട്.

Latest Stories

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി