സാമന്തയുടെ ഒന്നരക്കോടിയുടെ വിവാഹമോതിരം; പണിയിച്ചത് ഏഥന്‍സില്‍, വിദഗ്ധമായി കട്ട് ചെയ്‌തെടുത്ത വജ്രം

സാമന്തയ്ക്കും സംവിധായകന്‍ രാജ് നിദിമൊരുവിനും വിവാഹജീവിതത്തില്‍ ഇത് രണ്ടാംമൂഴമാണ്. ‘ഫാമിലി മാന്‍’ വെബ് സീരീസിനായി ഒന്നിച്ച ഇവര്‍ ജീവിതത്തിലും ഒന്നാവുകയാണ്. ഡിസംബര്‍ ഒന്നിന് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് സാമന്തയുടെ വിരലിലെ മോതിരത്തിലേക്ക് ആയിരുന്നു.

വിന്റേജ് ശൈലിയെ അനുസ്മരിപ്പിക്കും വിധമുള്ള വജ്ര മോതിരമാണ് സാമന്തയുടെ വിരലില്‍ രാജ് അണിയിച്ചത്. ട്രഡീഷണലായുള്ളതോ ആഢംബരപൂര്‍ണമായ സോളിറ്റയറോ തിരഞ്ഞെടുക്കുന്നതിന് പകരം പോര്‍ട്രയറ്റ് കട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മോതിരമാണ് സാമന്തയ്ക്ക് രാജ് നല്‍കിയത്. നടുവില്‍ ഒരു വലുതും അതിന് ചുറ്റും ദളങ്ങള്‍ പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഇതിന്റെ പ്രത്യേകത.

ഇതിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും. നാലുവശവും ഒരേ രീതിയില്‍ കൂര്‍ത്താണ് ഈ ഡയമണ്ട്. നടുവില്‍ ഒരു വലുതും അതിന് ചുറ്റും ദളങ്ങള്‍ പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഈ വജ്രങ്ങള്‍ പ്രത്യേകം കട്ട് ചെയ്തെടുത്തതാണ്.

Read more

ഉയര്‍ന്ന പരിശീലനം ലഭിച്ച വിദഗ്ധര്‍ക്ക് മാത്രമാണ് ഈ ഡയമണ്ടുകള്‍ കട്ട് ചെയ്യന്‍ സാധിക്കുകയുള്ളു. ഗ്രീസിലെ ഏഥന്‍സില്‍ നിന്നുള്ള ആഭരണ നിര്‍മ്മാതാവാണ് സാമന്തയുടെ വിവാഹമോതിരത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തിങ്കളാഴ്ച രാവിലെയായിരുന്നു നടിയുടെയും സംവിധായകന്‍ രാജ് നിദിമോരുവിന്റേയും വിവാഹം.