ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സിനിമകളുടെ ഭാഗമാകുന്നത് അഭിമാനം; പാര്‍വ്വതിയെ ഏറെ ഇഷ്ടമെന്നും സാമന്ത

Advertisement

ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സിനിമകളുടെ ഭാഗമാകുന്നത് അഭിമാനമെന്ന് സാമന്ത അക്കിനേനി. മുമ്പ് സിനിമ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ പറ്റി ആരും പരാമർശിക്കുകയില്ലായിരുന്നു, എന്നാല്‍  അതിന് മാറ്റം വന്നിരിക്കുകയാണ് അവർ  സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു.

നടന്‍മാരുടെ അഭിനയത്തിലും കൂടുതല്‍ നടിമാരുടെ അഭിനയമാണ് താന്‍ ശ്രദ്ധിക്കുന്നത്- സാമന്ത പറഞ്ഞു.
മലയാളത്തില്‍ ഇഷ്ടമുളള നടി ആരാണെന്നുളള ചോദ്യത്തിന്  പാര്‍വ്വതി, സായി പല്ലവി എന്നിവരുടെ പേരും എടുത്ത് പറഞ്ഞു.

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ താൻ അഭിമാനിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.