ആ ചിരിക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല; നടനെ മനസിലായോ?

Advertisement

സിനിമാ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകരെ ഞെട്ടിപ്പിക്കാറുണ്ട്. ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബ ചിത്രങ്ങളാണ് സൈജു പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സൈജുവിന്റെ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും അത് കണ്ടാല്‍ തന്നെ മനസിലാകും ആരാണെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.

View this post on Instagram

With my parents and chechi…

A post shared by Saiju Govinda Kurup [SGK] (@saijukurup) on

ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു വെള്ളിത്തിരയലേക്ക് എത്തിയത്. നായകന്‍, വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങുന്ന താരം ആരാധകരുടെ പ്രിയ നടനാണ്. ‘ആട്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.

View this post on Instagram

With achan and chechi…

A post shared by Saiju Govinda Kurup [SGK] (@saijukurup) on