'ഇതിലും ഭേദം ടോം ആന്‍ഡ് ജെറി ആയിരുന്നു, അമേരിക്കയില്‍ ഇതിന് ട്രാഷ് കാന്‍ എന്നും പറയും'; സേക്രെട്ട് ഗെയിംസ് നിരാശപ്പെടുത്തിയെന്ന് ട്രോളന്മാര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയിരുന്നു സേക്രഡ് ഗെയിംസ് സീരിസിന്റെ രണ്ടാം സീസണ്‍ കാത്തിരുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, സെയ്ഫ് അലി ഖാന്‍, പങ്കജ് ത്രിപാഠി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയുടെ രണ്ടാം ഭാഗം ഓഗസ്റ്റ് 15 ന് നെറ്റ് ഫ്ളിക്സില്‍ റിലീസ് ചെയ്തു. സീരീസ് പൂര്‍ണ്ണമായും നിരാശാജനകമാണെന്നാണ് ട്രോളന്മാരുടെ അഭിപ്രായം.

ഇതിലും ഭേദം ടോം ആന്‍ഡ് ജെറി ആയിരുന്നു, അമേരിക്കയില്‍ ഇതിന് ട്രാഷ് കാന്‍ എന്ന് പറയും, വെറുതെയല്ല അനുരാഗ് ട്വിറ്റര്‍ ഉപേക്ഷിച്ചത് ഇങ്ങനെ പോകുന്നു ട്രോളുകള്‍.

https://twitter.com/hazaa_bazaa/status/1161895363177000960

ഇന്ത്യന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ദിശ തന്നെ മാറ്റിയ സീരിസാണ് സേക്രഡ് ഗെയിംസ്. ഒന്നാം സീസണ്‍ വന്‍ വിജയമായിരുന്നു. ഇതോടെ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും നെറ്റ് ഫ്ളിക്സിന്റെ പാത പിന്തുടര്‍ന്ന് സീരിസുകള്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ ഭാഗം സംവിധാനം ചെയത് അനുരാഗ് കശ്യപും നീരജ് ഖയാനുമാണ് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്.

വിക്രം ചന്ദ്രയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സേക്രഡ് ഗെയിംസ് ഒരുക്കിയിരിക്കുന്നത്. വരുണ്‍ ഗ്രോവറാണ് തിരക്കഥ. സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍, രാധിക ആപ്തെ തുടങ്ങിയ താരങ്ങളുടെ അഭിനയ മികവു കൊണ്ടും തിരക്കഥ കൊണ്ടുമെല്ലാം ഏറെ പ്രശംസ നേടിയിരുന്നു ഒന്നാം സീസണ്‍.

https://twitter.com/babapikachu1/status/1161977879657193472